ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83,876 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 11,08,938 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്.
പ്രതിദിന പോസിറ്റിവിറ്റി റേറ്റ് 7.25ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 895 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,02,874ആയി. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഒഫിസുകളില്‍ എല്ലാ ജീവനക്കാരും ഇന്ന് മുതല്‍ ഹാജരാവും. കൊവിഡ് കാരണം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച വര്‍ക്ക് ഫ്രം ഹോമ് സൗകര്യം അവസാനിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.