ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 6,317 കോവിഡ് കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചു. 6,906 പേര്‍ രോഗമുക്തരായി. നിലവില്‍ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത് 78,190 പേരാണ്. കഴിഞ്ഞ 575 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍
കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 213 ആണ്. ഡല്‍ഹിയില്‍ 57 ഒമിക്രോണ്‍ കേസുകളും മഹാരാഷ്ട്രയില്‍ 54 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിക്കപ്പെട്ട 90 പേര്‍ക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ALSO READ:ഡെല്‍റ്റ വകഭേദത്തേക്കാളും ഒമിക്രോണിന് രോഗ തീവ്രത കുറവാണെന്നത് ഇപ്പോൾ പറയാന്‍ സാധിക്കില്ലെന്ന് പഠനം