ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 88 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,99,35,221 ആയി ഉയർന്നു.
നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.83 ശതമാനവും പ്രതിവാര നിരക്ക് 3.32 ശതമാനവുമാണ്. തുടർച്ചയായ പതിമൂന്ന് ദിവസങ്ങളായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്.തുടർച്ചയായ പതിനാല് ദിവസങ്ങളായി ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്.
78,190 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,88,44,199 ആയി. തുടർച്ചയായി മുപ്പത്തിയൊമ്പതാം ദിവസവും രാജ്യത്തെ രോഗമുക്തി നിരക്ക് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. 96.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.