ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 47,262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 275 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,60,441 ആയി. 23,907 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 47,262 പേർക്ക് കൂടി കൊവിഡ്; 275 മരണം
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രോഗികള്‍ കൂടുന്നു
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,17,34,058 ആയി. ഇതിൽ 3,68,457 പേർ ചികിത്സയിലും 1,12,05,160 പേർ രോഗമുക്തി നേടിയവരുമാണ്. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 80.5 ശതമാനം പുതിയ കേസുകളാണ് ഈ സംസ്ഥാനങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മഹാരാഷ്ട്രയാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനം. ഇവിടെ 22, 47,495 പേർ രോഗമുക്തി നേടിയപ്പോൾ 53,589 പേർ മരിച്ചു. ഇതുവരെ രാജ്യത്ത് 23,64,38,861 സാമ്പിളുകൾ പരിശോധിക്കുകയും 5,08,41,286 പേർ കൊവിഡ് വാക്സിന്‍ സ്വീകരിക്കുകയും ചെയ്തെന്ന് ഐസിഎംആര്‍ അറിയിച്ചു.