ന്യൂഡൽഹി:രാജ്യത്ത് 46,617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 853 കൊവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 3,04,58,251 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 5,09,637 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
COVID 19: രാജ്യത്തെ രോഗ നിരക്ക് താഴേക്ക്; മരണ സംഖ്യയിലും ആശ്വാസം - 46,617 new covid cases
24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത് 46,617 പേർക്കാണ്. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത രോഗികളെക്കാള്‍ 2169 പേര്‍ കുറവ്. മരണ സംഖ്യയാവട്ടെ ഇന്നലെ ആയിരം കവിഞ്ഞിരുന്നു. ഇന്ന് 853 പേരായി കുറഞ്ഞു
കൊവിഡ് രോഗികളിൽ വീണ്ടും കുറവ്; രാജ്യത്ത് 46,617 പേർക്ക് കൊവിഡ്
59,384 പേർ കൂടി കൊവിഡ് മുക്തി നേടിയതോടെ ഇതുവരെ 2,95,48,302 പേരാണ് കൊവിഡ് രോഗമുക്തരായത്. ഇതുവരെ 34,00,76,232 പേർ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചെന്നുമാണ് കണക്കുകൾ. വ്യാഴാഴ്‌ച ഇന്ത്യയിൽ 48,786 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേ ദിവസം 1,005 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരുന്നു.