ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത് 44,489 പുതിയ കൊവിഡ് രോഗികൾ. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 92,66,706 ആയി. 524 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 1,35,223 ആയി. 86 ലക്ഷത്തിലധികം പേർ രോഗമുക്തി നേടിയതോടെ 4,52,344 രോഗികളാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇന്ത്യയിൽ തുടർച്ചയായി 19-ാമത്തെ ദിവസമാണ് 50,000ത്തിൽ താഴെ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. അരലക്ഷത്തിലധികം പുതിയ രോഗികൾ ഒടുവിൽ സ്ഥിരീകരിച്ചത് നവംബർ ഏഴിനായിരുന്നു.
ഇന്ത്യയിൽ 44,489 പുതിയ കൊവിഡ് ബാധിതർ - ഇന്ത്യ കൊവിഡ് മരണം
നവംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം 13.5 കോടി സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചു.
കൊവിഡ്
മഹാരാഷ്ട്രയിൽ 85,488 രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് രോഗ ബാധിതർ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ കേരളവും ഡൽഹിയുമാണ്. കേരളത്തിൽ 65,234ഉം ഡൽഹിയിൽ 38,287ഉം രോഗികളാണ് ചികിത്സയിലുള്ളത്. നവംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് പരിശോനയ്ക്ക് വിധേയമാക്കിയത് 13.5 കോടി സാമ്പിളുകളാണ്. ഇന്നലെ മാത്രം 10,90,238 സാമ്പിളുകൾ പരിശോധിച്ചു.