ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോെട രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി. 3,915 കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 2, 34,083 ആയി ഉയർന്നു. 3,31,507 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,76,12,351പേർക്കാണ് രോഗം ഭേദമായത്. രാജ്യത്ത് നിലവിൽ 36,45,164 ആക്‌ടീവ് കേസുകളാണുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 16,49,73,058 വാക്‌സിനുകൾ വിതരണം ചെയ്‌തു.
Also Read:ഇന്ത്യയെ സഹായിക്കാൻ അന്താരാഷ്‌ട്ര സമൂഹം തയ്യാറാകണമെന്ന് യുനിസെഫ്