ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും മൂന്നര ലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,82,315 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,06,65,148 ആയി. 3,780 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 2,26,188 ആയി ഉയർന്നു.
കൂടുതൽ വായനയ്ക്ക്:കാെവിഡ് വ്യാപനം; ഇന്ത്യയെ യുഎസ് സഹായിക്കുന്നുണ്ടെന്ന് ജോ ബൈഡൻ