3.75 ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ - ഇന്ത്യയില്‍ 3,79,257 പേര്‍ക്ക് കൂടി കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,79,257 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2,69,507 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
![3.75 ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ India reports 3 79 257 new #COVID19 cases ഇന്ത്യയില്‍ 3,79,257 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11576112-284-11576112-1619669988634.jpg)
ഇന്ത്യയില്‍ 3,79,257 പേര്‍ക്ക് കൂടി കൊവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,79,257 പുതിയ കൊവിഡ് കേസുകൾ. 2,69,507 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 1,83,76,524 ആയി ഉയർന്നു. ഇതിൽ 30,84,814 സജീവ കേസുകളും 1,50,86,878 രോഗമുക്തിയും ഉൾപ്പെടുന്നു. ഇന്ത്യയിലെ മൊത്തം മരണ നിരക്ക് 2,04,832 ആണ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 15,00,20,648 പേർ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു