ന്യൂഡൽഹി: രാജ്യത്ത് 35,662 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3,33,81,728 കടന്നു. 3,40,639 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.
33,798 പേർ കൂടി രോഗമുക്തരായതോടെ മൊത്തം രോഗമുക്തി നിരക്ക് 3,26,32,222 ആയി ഉയര്‍ന്നു. 281 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 4,44,529 കടന്നു.