ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,205 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,88,118 ആയി. 19,509 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 4,25,44,689 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 98.74 ആണ് രോഗമുക്‌തി നിരക്ക്.
രാജ്യത്ത് 3205 പേർക്ക് കൂടി കൊവിഡ്; 31 മരണം - കൊവിഡ് വാക്‌സിനേഷൻ
19,509 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്
രാജ്യത്ത് 3205 പേർക്ക് കൂടി കൊവിഡ്; 31 മരണം
24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലം 31 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ മരണം 5,23,920 ആയി. നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.76 ശതമാനമാനവുമാണ്. അതേസമയം രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള വാക്‌സിൻ ഡോസുകളുടെ എണ്ണം 189.48 കോടി കവിഞ്ഞു.