ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിൽ 30,256 പേർക്ക് കൂടി കൊവിഡ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33,478,419 ആയി. കൊവിഡ് ബാധിച്ച് 295 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 4,45,133 കടന്നു. രാജ്യത്ത് നിലവിൽ 3,18,181 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
ഇന്ത്യയിൽ 30,256 പേർക്ക് കൂടി കൊവിഡ്; 295 മരണം
രാജ്യത്ത് നിലവിൽ 3,18,181 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്
ഇന്ത്യയിൽ 30,256 പേർക്ക് കൂടി കൊവിഡ്; 295 മരണം
കൊവിഡ് പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 32,715,105 പേരാണ് ഇതിനകം കൊവിഡ് രോഗമുക്തരായെന്നും 24 മണിക്കൂറിൽ 37,78,296 പേർ കൂടി വാക്‌സിനേഷന് വിധേയമായി. ഇതോടെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 80,85,68,144 പിന്നിട്ടു.
ALSO READ:സെറൊ ടൈപ്പ് -2 ഡെങ്കി വൈറസ്; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്