കേരളം

kerala

ETV Bharat / bharat

അതിരൂക്ഷം കൊവിഡ് വ്യാപനം; രാജ്യത്ത് 3.46 ലക്ഷം രോഗികളും 2,767 മരണവും - ഇന്ത്യ കൊവിഡ് വാർത്ത

കുറഞ്ഞ ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌ത രാജ്യമായി ഇന്ത്യ മാറി.

india covid  india covid cases  india covid tally  india covid today  india covid news  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് കേസുകൾ  ഇന്ത്യ കൊവിഡ് കണക്ക്  ഇന്ത്യ കൊവിഡ് വാർത്ത  ഇന്ത്യ കൊവിഡ് ഇന്ന്
ആശങ്കയേറ്റി കൊവിഡ്; രാജ്യത്ത് 3.46 ലക്ഷം രോഗികളും 2,767 മരണവും

By

Published : Apr 25, 2021, 10:59 AM IST

ന്യൂഡൽഹി:രാജ്യത്ത് അതിരൂക്ഷ കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിൽ 3,46,691 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയർന്നു. രാജ്യത്തുണ്ടായ 2,767 മരണങ്ങൾ കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,92,311 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 2,17,113 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,85,110 ആയി.

അതേസമയം കുറഞ്ഞ ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌ത രാജ്യമായി ഇന്ത്യ മാറി. 99 ദിവസത്തിനുള്ളിൽ 14 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്‌തത്. ആകെ 14,09,16,417 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്.

കൂടുതൽ വായനയ്ക്ക്:ഇന്ത്യയില്‍ 99 ദിവസത്തിനുള്ളിൽ വിതരണം ചെയ്തതത് 14 കോടി വാക്സിന്‍

ABOUT THE AUTHOR

...view details