ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,927 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെയെണ്ണം 4,30,65,496 ആയി ഉയര്‍ന്നു. 32 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 5,23,654 ആയി. ഇതോടെ കൊവിഡ് മരണ നിരക്ക് 1.22 ശതമാനമായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനവുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തിത് വരെ 4,25,25,563 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായി.