കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 27176 പേര്‍ക്ക് കൂടി കൊവിഡ്

ആറ് ലക്ഷം കടന്ന് പ്രതിദിനെ വാക്സിന്‍ വിതരണം. 24 മണിക്കൂറിനിടെ 284 മരണങ്ങള്‍കൂടി. 38,012 പേര്‍കൂടി രോഗമുക്തി.

India covid update  India covid news  Covid News  Covid-19 update  രാജ്യത്തെ കൊവിഡ് കണക്ക്  ഇന്ത്യ കൊവിഡ് അപ്ഡേറ്റ്  ഇന്ത്യയിലെ കൊവിഡ് ബാധിതര്‍  രാജ്യത്തെ കൊവിഡ് കണക്ക്
രാജ്യത്ത് 27176 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 15, 2021, 12:30 PM IST

ന്യൂഡല്‍ഹി:രാജ്യത്ത് 27,176 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3,33,16,755 കടന്നു. 24 മണിക്കൂറിനിടെ രാജ്യത്തുണ്ടായ 284 മരണങ്ങള്‍ കൊവിഡ്‌മൂലമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്തം മരണസംഖ്യ 4,43,497 കടന്നു.

കൂടുതല്‍ വായനക്ക്: വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യയ്‌ക്ക്‌മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ്

38,012 പേര്‍കൂടി രോഗമുക്തരായതോടെ മൊത്തം രോഗമുക്തി നിരക്ക് 3,25,22,171 ആയി ഉയര്‍ന്നു. 3,51,087 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളതെന്നും മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,15,690 പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇതൊടെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 75,89,12,277 കടന്നു.

ABOUT THE AUTHOR

...view details