ന്യൂഡൽഹി:രാജ്യത്ത് പുതുതായി 2,59,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,209 കൊവിഡ് മരണമാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌തത്. 3,57,295 പേർ രോഗമുക്തി നേടിയെന്നും നിലവിൽ 30,27,925 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതർ 2,60,31,99 ആയി.
ഇന്ത്യയിൽ 2.59 ലക്ഷം പേർക്ക് കൊവിഡ്; ആകെ മരണം 4,209 - 2,59,591 new COVID-19 cases news
നിലവിൽ 30,27,925 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ ഇതുവരെ 2,91,331 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം കൊവിഡ് മുക്തരായവരുടെ ആകെ എണ്ണം 2,27,12,735 ആയി. വ്യാഴാഴ്‌ച മാത്രം 3,874 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മെയ് 20 വരെ 32,44,17,870 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. വ്യാഴാഴ്‌ച മാത്രം 20,61,683 സാമ്പിളുകളാണ് പരിശോധിച്ചത്. 19,18,79,503 കൊവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
READ MORE:ബംഗാളില്‍ 24 മണിക്കൂറിനിടെ 157 കൊവിഡ് മരണങ്ങള്‍ ; 19,006 രോഗബാധിതര്‍