ന്യൂഡൽഹി: രാജ്യത്ത് പുതുതായി 25,072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 160 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 24 മണിക്കൂറിൽ 389 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനകം 3,24,49,306 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം 44,157 പേർ രോഗമുക്തി നേടിയെന്നും മന്ത്രാലയം അറിയിച്ചു.
India Covid Updates: 24 മണിക്കൂറിനിടെ രോഗം 25,072 പേർക്ക്, മരണം 389 - 160 ദിവസത്തിലെ താഴ്‌ന്ന നിരക്ക് ഇന്ത്യയിൽ
24 മണിക്കൂറിനിടെ 44,157 പേർ രോഗമുക്തി നേടി. നിലവിൽ രാജ്യത്ത് 3,33,924 സജീവ കൊവിഡ് രോഗികള്‍
ഇന്ത്യയിൽ 25,072 കൊവിഡ് കേസുകൾ; 160 ദിവസത്തിലെ താഴ്‌ന്ന നിരക്ക്
നിലവിൽ രാജ്യത്ത് 3,33,924 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. കൊവിഡ് ബാധിച്ച് 4,34,756 പേർ മരിച്ചെന്നും 3,16,80,626 പേർ ഇതിനകം രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. 58,25,49,595 പേരാണ് ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. 24 മണിക്കൂറിൽ 7,95,543 പേർ വാക്‌സിനേഷന് വിധേയമായിട്ടുണ്ട്.
READ MORE:വൻ ദുരന്തം പിന്നാലെ; സംസ്ഥാനത്ത് കൊവിഡ് കുത്തനെ കൂടും