കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ 24,712 പേർക്ക് കൂടി കൊവിഡ്; 312 മരണം - രോഗമുക്തി

ഇന്ത്യയിൽ 29,791 പേർക്ക് കൂടി രോഗമുക്തി. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്.

India covid  കൊവിഡ്  മരണം  ന്യൂഡൽഹി  രോഗമുക്തി  ചികിത്സയിലുള്ളവരുടെ എണ്ണം
ഇന്ത്യയിൽ 24,712 പേർക്ക് കൂടി കൊവിഡ്; 312 മരണം

By

Published : Dec 24, 2020, 12:20 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ 24,712 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 1,01,23,778 ആയി. 29,791 പേർ കൂടി രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ എണ്ണം 96,93,173 ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ 312 മരണം റിപ്പോർട്ട് ചെയ്‌തു. ആകെ കൊവിഡ് മരണസംഖ്യ 1,46,756 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,83,849 ആയി. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് 62,974 സജീവ കേസുകളാണുള്ളത്. മഹാരാഷ്‌ട്രയിൽ 55,702 പേരും നിലവിൽ ചികിത്സയിലാണ്.

24 മണിക്കൂറിൽ 10,39,645 സാമ്പിളുകൾ പരിശോധിച്ചു. ആകെ 16,53,08,366 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗമുക്തി നിരക്ക് 95.69 ശതമാനമായി.

ABOUT THE AUTHOR

...view details