കേരളം

kerala

ETV Bharat / bharat

24 മണിക്കൂറിനിടെ രാജ്യത്ത് 22,854 കൊവിഡ് രോഗികള്‍ - കൊവിഡ്

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ബുധനാഴ്ചത്തെ 7,78,416 സാമ്പിളുകൾ ഉൾപ്പെടെ ഇതേവരെ 22,42,58,293 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.

coronavirus  Union Health Ministry  Indian Council of Medical Research  കൊവിഡ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൊവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 22,854 പുതിയ കേസുകള്‍

By

Published : Mar 11, 2021, 11:48 AM IST

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,854 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18,100 പേര്‍ രോഗ മുക്തരാവുകയും 126 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 1,89,226 സജീവ കേസുകളും 1,09,38,146 രോഗമുക്തി കേസുകളും ഉള്‍പ്പെടെ രാജ്യത്താകമാനം ഇതേവരെ 1,12,85,561കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് മൂലം 1,58,18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ബുധനാഴ്ചത്തെ 7,78,416 സാമ്പിളുകൾ ഉൾപ്പെടെ ഇതേവരെ 22,42,58,293 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്‍റെ ഇന്നലത്തെ കണക്ക് പ്രകാരം 2,52,89,693 പേര്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ എടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details