ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യയില്‍ കൊവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 1185 പേരാണ് കൊവിഡ് മൂലം മരിച്ചത്. 15,69,743പേര്‍ നിലവില്‍ ചികില്‍സയില്‍ കഴിയുകയാണ്.
1,18,302 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 1,42,91,917 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,25,47,866 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും രോഗവിമുക്തി നേടി. രാജ്യത്ത് 1,74,308 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. അതേ സമയം ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനുകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 11,72,23,509 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
ഐസിഎംആര്‍ കണക്ക് പ്രകാരം 14,73,210 സാമ്പിളുകള്‍ വ്യാഴാഴ്‌ച മാത്രം പരിശോധിച്ചു. ഏപ്രില്‍ 15 വരെ 26,34,76,625 സാമ്പിളുകള്‍ പരിശോധിച്ചു. അതേ സമയം രാജ്യത്ത് കൊവിഡിനെതിരെ സുപ്‌ടിനിക് 5 വാക്‌സിനും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് നിലവില്‍ ഇന്ത്യ. ഒന്നാംസ്ഥാനത്ത് അമേരിക്ക തുടരുകയാണ്.