ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 2,08,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മരണം 4,157 കടന്നു. 2,95,955 പേർ രോഗമുക്തി നേടിയെന്നും രാജ്യത്ത് ഇതുവരെ 2,71,57,795 പേർക്ക് രോഗം റിപ്പോർട്ട് ചെയ്‌തെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,11,388 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് 24,95,591 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. രാജ്യത്ത് ഇതുവരെ 20,06,62,456 പേരാണ് കൊവിഡ് വാക്‌സിനേഷന് വിധേയമായത്.
യുഎസിനും ബ്രസീലിനും ശേഷം കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രാജ്യത്ത് 60,000ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ 14ന് ശേഷം ഏറ്റവും കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇന്നലെയാണ്. ഇന്നലെ മാത്രം 20,39,087 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.