ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌ത 2.38 ലക്ഷത്തിനേക്കാള്‍ 18 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
441 കൊവിഡ് മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 487,202 ആയി. രാജ്യത്ത് ഇതേവരെ 3,79,01,241 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 8,961 ഒമിക്രോണ്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. 18,31,000 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.