കേരളം

kerala

ETV Bharat / bharat

റെക്കോഡ് കൊവിഡ് പരിശോധന; 24 മണിക്കൂറിനിടെ 2.2 ദശലക്ഷം പേർക്ക് പരിശോധന - ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.42 ശതമാനമായി കുറഞ്ഞു.

COVID tests COVID tests in a single day കൊവിഡ് പരിശോധന പ്രതിദിന കൊവിഡ് പരിശോധന COVID COVID19 കൊവിഡ് കൊവിഡ് 19 രാജ്യത്തെ കൊവിഡ് പരിശോധന രാജ്യത്തെ കൊവിഡ് India COVID tests India COVID ഐസിഎംആർ icmr ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് Indian Council of Medical Research
India reports 2.2 million COVID tests in a single day

By

Published : May 26, 2021, 2:19 PM IST

ന്യൂഡൽഹി: മെയ് 25ന് രാജ്യത്തൊട്ടാകെ 22,17,320 കൊവിഡ് പരിശോധനകൾ നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ആഗോളതലത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പരിശോധന നിരക്കാണിത്. ഐസി‌എം‌ആർ ഉദ്യോഗസ്ഥരുടെയും എല്ലാ ടെസ്റ്റിങ് ലബോറട്ടറികളുടെയും, സ്റ്റേറ്റ് ഗവൺമെന്‍റ് അതോറിറ്റിയുടെയും അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായതെന്നും ഐസിഎംആർ ട്വീറ്റ് ചെയ്തു.

മെയ് 18നാണ് രാജ്യവ്യാപകമായി നടത്തിയ ടെസ്റ്റുകളുടെ എണ്ണം രണ്ട് ദശലക്ഷത്തിലേക്കെത്തിയത്. അതിനുശേഷം തുടർച്ചയായ വർധനവാണുണ്ടായത്. കൂടാതെ രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തി. നിലവിൽ പോസിറ്റിവിറ്റി നിരക്ക് 9.42 ശതമാനമാണ്. അതേസമയം തുടർച്ചയായ 13-ാം ദിവസവും പുതിയ കേസുകളെ അപേക്ഷിച്ച് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലായി തുടരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,08,921 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. 4,157 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ സജീവ കേസുകളുടെ എണ്ണം 24,95,591 ആയി കുറഞ്ഞു. 2,95,955 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,71,57,795 ആണ്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ആകെ സജീവ കേസുകൾ 24,95,591, ആകെ രോഗം ഭേദമായവരുടെ എണ്ണം 2,43,50,816, ആകെ മരണം 3,11,388 എന്നിങ്ങനെയാണ്.

കൂടുതൽ വായനയ്‌ക്ക്:വൈറസിനെ തുരത്താൻ വാക്സിൻ പ്രധാനം: മോദി

ABOUT THE AUTHOR

...view details