ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 14,545 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,06,25,428 ആയി. രോഗമുക്തരായവരുടെ എണ്ണം 1,02,83,708 ആണ്. 163 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,53,032 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,88,688 ആണ്.
ഇന്ത്യയിൽ 14,545 പേർക്ക് കൂടി കൊവിഡ് - ദേശിയ വാർത്ത
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,88,688 ആണ്.
ഇന്ത്യയിൽ 14,545 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനം കേരളമാണ്(69,998).രണ്ടാമത് മഹാരാഷ്ട്രയും (46,836). രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 10,43,534 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.75 ആണ്.