ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 14,306 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 18,762 പേര്‍ രോഗ മുക്തരായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്തെ സജീവകേസുകളുടെ എണ്ണം 1,67,695 ആയി.
ALSO READ:'പഞ്ചാബ് കോണ്‍ഗ്രസ് കോമഡി ഷോയായി മാറി'; പരിഹാസവുമായി ഹർസിമ്രത് കൗർ ബാദൽ
ഇത് 239 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. നിലവിൽ സജീവമായ കേസുകൾ മൊത്തം കേസുകളുടെ 1 ശതമാനത്തിൽ താഴെയാണ് (0.49 ശതമാനം). ഇത് മാർച്ച് 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
നിലവിൽ രോഗമുക്തി നിരക്ക് 98.18 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.43 ശതമാനവുമാണ്. രാജ്യം ഇതുവരെ 60.07 കോടി ടെസ്‌റ്റുകള്‍ നടത്തി. അതേസമയം, രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 102.27 കോടിയിലധികം വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.