ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 14,199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,05,850 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 83 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 1,50,055 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും 1,06,99,410 പേർ ഇതുവരെ രോഗമുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ രാജ്യത്ത് 1,56,385 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകൾ പ്രകാരം 1,11,16,854 കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തിട്ടുണ്ട്.
ഇന്ത്യയിൽ 14,199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 14,199 പേർക്ക് കൂടി കൊവിഡ്
ആർടി പിസിആർ പരിശോധനകൾ വർധിപ്പിക്കണമെന്നും റാപ്പിഡ് പരിശോധന നെഗറ്റീവ് ആകുന്നവർ നിർബന്ധമായും ആർടി പിസിആർ പരിശോധന നടത്തണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ മാത്രം 6,20,216 പരിശോധനകളാണ് നടത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 21,15,51,746 കൊവിഡ് പരിശോധകൾ നടത്തിയെന്നും ഐസിഎംആർ അറിയിച്ചു. ആർടി പിസിആർ പരിശോധനകൾ വർധിപ്പിക്കണമെന്നും റാപ്പിഡ് പരിശോധന നെഗറ്റീവ് ആകുന്നവർ നിർബന്ധമായും ആർടി പിസിആർ പരിശോധന നടത്തണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സജീവ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് കണ്ടതിനെ തുടർന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. കൊവിഡ് കേസുകളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് കേരളം, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ്. ചത്തീസ്‌ഗഢ്, മധ്യ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിലും ദിനം പ്രതിയുള്ള കൊവിഡ് കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.