കേരളം

kerala

ETV Bharat / bharat

രാജ്യത്തെ കൊവിഡ് കേസില്‍ നേരിയ കുറവ്, 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 13,272 കേസുകള്‍ - national news

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 13,272 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,43,27,890 ആയി. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 13,900 പേർ കൊവിഡ് മുക്തരായി

COVID19 cases  India reports 13 272 COVID 19 cases within 24 hours  COVID 19 Latest update India  COVID 19  COVID 19 update  രാജ്യത്തെ കൊവിഡ് കേസില്‍ നേരിയ കുറവ്  കൊവിഡ്  കൊവിഡ് 19  national covid update  national news
രാജ്യത്തെ കൊവിഡ് കേസില്‍ നേരിയ കുറവ്, 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 13,272 കേസുകള്‍

By

Published : Aug 20, 2022, 12:54 PM IST

Updated : Aug 20, 2022, 1:12 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 13,272 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,43,27,890 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

അതേസമയം 15,754 കേസുകളാണ് വെള്ളിയാഴ്‌ച(19.08.2022) റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 1,01,166 ആണ്. മൊത്തം കേസുകളുടെ 0.23 ശതമാനമാണ് നിലവിലെ സജീവ കേസുകളുടെ എണ്ണം.

നിലവിൽ രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,900 പേർ കൊവിഡ് മുക്തരായി. ഇതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,36,99,435 ആയി.

കേരളത്തില്‍ നിന്നുള്ള ആറ് മരണം ഉള്‍പ്പെടെ 36 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 5,27,289 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,15,231 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 4.21 ശതമാനമാണ്. കൊവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 209.40 കോടി വാക്‌സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Last Updated : Aug 20, 2022, 1:12 PM IST

ABOUT THE AUTHOR

...view details