ന്യൂഡൽഹി:രാജ്യത്ത് 12,408 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 15,853 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 120 മരണം റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 1,08,02,591 ആയി. ആകെ 1,04,96,308 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 1,54,823 ആയി. 1,51,460 രോഗികൾ നിലവിൽ ചികിത്സയിലാണ്.
ഇന്ത്യയിൽ 12,408 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് 1,51,460 രോഗികൾ നിലവിൽ ചികിത്സയിലാണ്
ഇന്ത്യയിൽ 12,408 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
7,15,776 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതുവരെ 49,59,445 പേർ വാക്സിൻ സ്വീകരിച്ചു. കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് ഫെബ്രുവരി 13 മുതൽ കൊടുത്തുതുടങ്ങുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.