ന്യൂഡൽഹി :24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 11,903 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,51,209 ആണ്. 252 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
24 മണിക്കൂറിനുള്ളിൽ 311 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 4,59,191 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമാണ്.
24 മണിക്കൂറിനുള്ളിൽ 14,159 പേര്‍ രോഗമുക്തി നേടിയതോടെ ഭേദമായവരുടെ ആകെ എണ്ണം 3,36,97,740 ആയി. ഇതോടെ രോഗമുക്തി നിരക്ക് നിലവിൽ 98.22 ശതമാനമാണ്. ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുമാണ്.