കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 1,054 കൊവിഡ് രോഗികള്‍ കൂടി - പ്രതിവാര പോസിറ്റിവിറ്റി നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,054 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

India reports 1054 fresh COVID infections  29 Covid deaths in last 24 hours  Union Ministry of Health and Family Welfare bulletin  ഇന്ത്യയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  പ്രതിവാര പോസിറ്റിവിറ്റി നിരക്ക്  ആകെ രോഗമുക്തർ
ഇന്ത്യയിൽ 1,054 പുതിയ കോവിഡ് കേസുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 29 മരണം

By

Published : Apr 10, 2022, 2:10 PM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,054 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനമാണ്. ഇതോടെ നിലവിലെ സജീവകേസുകളുടെ എണ്ണം 11,132 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ മരണനിരക്ക് 5,21,685 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,258 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,25,02,454 ആയി.

രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. ശനിയാഴ്ച്ച 4,18,345 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത് 79.38 കോടി സാമ്പിളുകളാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.23 ശതമാനമാണ്. 1,85,70,71,655 വാക്‌സിൻ ഷോട്ടുകൾ ഇതുവരെ രാജ്യത്തെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

Also read: കൊവാക്‌സിന്‍ ബൂസ്‌റ്റര്‍ പ്രതിരോധശേഷി വർധിപ്പിക്കുന്നതായി പഠനം ; 'ഒമിക്രോണ്‍ ഉൾപ്പടെയുള്ളവയ്‌ക്ക് ഫലപ്രദം'

ABOUT THE AUTHOR

...view details