കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 1,00,636 പേർക്ക് കൊവിഡ് - തിങ്കൾ കൊവിഡ് വാർത്ത

കഴിഞ്ഞ 61 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്.

india covid cases  india covid news  covid updates india  india covid updates  india covid news updates  covid news  covid news monday  india covid updates monday news  ഇന്ത്യ കൊവിഡ് വാർത്ത  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് വാർത്ത  കൊവിഡ് ഇന്ത്യ വാർത്ത  കൊവിഡ് വാർത്ത ഇന്ത്യ  ഇന്ത്യ കൊവിഡ് അപ്‌ഡേറ്റ്സ്  കൊവിഡ് അപ്‌ഡേറ്റ്സ്  തിങ്കൾ കൊവിഡ് വാർത്ത  ഇന്ത്യ കൊവിഡ് തിങ്കൾ വാർത്ത
ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; ഒരു ലക്ഷം പേർക്ക് കൊവിഡ്

By

Published : Jun 7, 2021, 10:09 AM IST

Updated : Jun 7, 2021, 11:11 AM IST

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. ഇന്ത്യയിൽ പുതുതായി 1,00,636 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 2427 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് 3,49,186 പേരാണ് മരിച്ചത്. ഇന്ത്യയിൽ 14,01,609 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ മൂന്ന് ലക്ഷത്തിന് താഴെയാണ്. കഴിഞ്ഞ 61 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്.

READ MORE:രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗ നിരക്കുമായി രാജ്യം

1,74,399 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 2,71,59,180 കടന്നു. ഇതുവരെ ഇന്ത്യയിൽ 2,89,09,975 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 23,27,86,482 പേർ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‌ച 15,87,589 സാമ്പിളുകൾ പരിശോധിച്ചതോടെ ആകെ കൊവിഡ് പരിശോധനകൾ 36,63,34,111 ആയി. രാജ്യത്തെ നിലവിലെ കൊവിഡ് മുക്ത നിരക്ക് 93.94 ശതമാനമായി. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.21 ശതമാനമായി.

READ MORE:173.1 മില്യൺ പിന്നിട്ട് ആഗോള കൊവിഡ് ബാധിതർ

Last Updated : Jun 7, 2021, 11:11 AM IST

ABOUT THE AUTHOR

...view details