India Report First Omicron: കര്‍ണാടകയില്‍ രാജ്യത്തെ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു
16:34 December 02
ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രാലയം |India Report First 'Omicron' Covid Variant Cases
ന്യൂഡൽഹി:കൊവിഡ് വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും. കർണാടകയിൽ രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 66ഉം 46 ഉം വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിലാണെന്നും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
10 പേരുടെ ജീനോം സീക്വൻസ് പരിശോധന ഫലം വരാനുണ്ട്. നിലവിൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അവബോധം സൃഷ്‌ടിക്കേണ്ടത് ആവശ്യമാണെന്നും ഐസിഎംആർ ഡിജി ബൽറാം ഭാർഗവ അറിയിച്ചു. ഒമിക്രോൺ വൈറസ് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് വേഗത്തിൽ പടരുമെന്നും ലവ് അഗർവാൾ പറഞ്ഞു.
ഇതിനകം 29 രാജ്യങ്ങളിലായി 373ലധികം പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിലാണ് ആദ്യത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്യുന്നത്.