ന്യൂഡൽഹി:രാജ്യത്ത് പുതുതായി 36,571 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ രാജ്യത്ത് 540 പേരുടെ മരണം കൂടി കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 4.33 ലക്ഷം പിന്നിട്ടു. രാജ്യത്ത് ഇതുവരെ 3.23 കോടി പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണം 3,63,605 ആയി. കഴിഞ്ഞ 150 ദിവസങ്ങളിലെ കുറഞ്ഞ കണക്കാണിത്. അതേ സമയം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97.54 ശതമാനമായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.