ന്യൂഡല്‍ഹി : ഒരു ഇടവേളയ്‌ക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് വീണ്ടും ഉയരുന്നു. 24 മണിക്കൂറിൽ രാജ്യത്ത് 2,706 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,31,55,749 ആയി. 25 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,24,611 ആയി.
India Covid Updates | ആശങ്കയായി വീണ്ടും കൊവിഡ് : 24 മണിക്കൂറില്‍ രാജ്യത്ത് 2,706 പുതിയ രോഗികള്‍ - ഇന്ത്യയിലെ കൊവിഡ് കണക്ക്
രാജ്യത്ത് നിലവില്‍ 17,698 പേരാണ് ചികിത്സയില്‍ കഴിയുന്നത്
![India Covid Updates | ആശങ്കയായി വീണ്ടും കൊവിഡ് : 24 മണിക്കൂറില്‍ രാജ്യത്ത് 2,706 പുതിയ രോഗികള്‍ india covid india covid latest news daily covid updates national covid updates പ്രതിദിന കൊവിഡ് കണക്ക് ഇന്ത്യന്‍ കൊവിഡ് ഇന്ത്യയിലെ കൊവിഡ് കണക്ക് India active covid cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15422896-thumbnail-3x2-cov.jpg)
INDIA COVID UPDATES: ആശങ്കയായി വീണ്ടും കൊവിഡ്: 24 മണിക്കൂറില്‍ 2,706 പുതിയ രോഗികള്‍
നിലവില്‍ 17,698 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരില്‍ 0.04 ശതമാനമാണ് സജീവ കേസുളുടെ എണ്ണം. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.97 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനവുമാണ്.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,13,440 ആയി ഉയർന്നിട്ടുണ്ട്. രാജ്യവ്യാപകമായി നടപ്പിലാക്കിയ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമായി ഇതുവരെ 193.31 കോടി ഡോസ് പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.