ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 145 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,52,419 ആയി ഉയർന്നു. എന്നാൽ എട്ട് മാസത്തിനിടെ ഏറ്റവും താഴ്‌ന്ന കൊവിഡ് മരണ നിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ കൊവിഡ് മരണ നിരക്ക് കുറയുന്നു - india covid updates
രാജ്യത്തെ ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 1.02 കോടി കവിഞ്ഞു.
ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ കുറയുന്നു
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,05,71,773 ആണ്. ഈ മാസം രണ്ടാം തവണയാണ് കൊവിഡ് രോഗികളുടെഎണ്ണം 14,000ത്തിൽ താഴെ രേഖപ്പെടുത്തുന്നത്. രാജ്യത്തെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 1.02 കോടി കവിഞ്ഞു. ജനുവരി 12ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 12,548 ആയിരുന്നു. ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 96.59 ശതമാനവും കൊവിഡ് മരണനിരക്ക് 1.44 ശതമാനവുമാണ്. നിലവിൽ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്.