ന്യൂഡൽഹി :രാജ്യത്ത് 60,753 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകൾ 2,98,23,546 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്. തുടർച്ചയായ 12 ദിവസമായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്. ആഴ്ചതോറുമുള്ള പോസിറ്റീവ് നിരക്ക് 3.58 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗമുക്തി നിരക്ക് മുപ്പത്തിയേഴാം ദിവസവും പുതിയ കേസുകളുടെ എണ്ണത്തിലും കൂടുതലാണ്. 97,743 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 1,647 പേർ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.