ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ്-19 മരണസംഖ്യ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 354 പേരാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 53,480 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41,280 പേര്‍ രോഗമുക്തരായി. ഇതുവരെ 1,21,49,335 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 1,14,34,301 പേര്‍ രോഗമുക്തി നേടി. 5,52,566 പേര്‍ ചികിത്സയിലുണ്ട്. 1,62,468 പേര്‍ മരണമടഞ്ഞു. ഇതുവരെ 6,30,54,353 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 354 കൊവിഡ് മരണം
ഈ വര്‍ഷം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്ക്
അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ ടെസ്റ്റ് നിരക്ക് 38% വരെ ഉയര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് ആദ്യ പകുതിയെ അപേക്ഷിച്ചാണ് രണ്ടാം പകുതിയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നത്. ആദ്യ പകുതിയില്‍ 97.89 ലക്ഷം ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ രണ്ടാം പകുതിയില്‍ അത് 1.35 കോടിയായി ഉയര്‍ന്നിരുന്നു.
മഹാരാഷ്ട്രയില്‍ നടത്തുന്ന ടെസ്റ്റുകളില്‍ 100ല്‍ 21.4 പേര്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ആദ്യ രണ്ടാഴ്ച 11.7 ലക്ഷം ടെസ്റ്റുകളാണ് നടത്തിയതെങ്കില്‍ രണ്ടാം പകുതിയില്‍ 16.75 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്.ഉത്തര്‍പ്രദേശില്‍ 16.43 ലക്ഷം ടെസ്റ്റുകള്‍ മാര്‍ച്ച് രണ്ടാം പകുതിയില്‍ നടത്തി. കര്‍ണാടകയില്‍ 12.11 ലക്ഷവും ഡല്‍ഹിയില്‍ 10.27 ലക്ഷവും തമിഴ്‌നാട്ടില്‍ 9.77 ലക്ഷവും ഗുജറാത്തില്‍ 8.61 ലക്ഷവും ടെസ്റ്റുകളാണ് നടത്തിയത്. മാർച്ച് 30 വരെ 24,36,72,940 സാമ്പിളുകൾ പരിശോധിച്ചതായും ചൊവ്വാഴ്ച മാത്രം 10,22,915 പരിശോധനകൾ നടത്തിയെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകളില്‍ നിന്ന് വ്യക്തം.