ന്യൂഡൽഹി: രാജ്യത്ത് 53,476 പുതിയ കൊവിഡ് 19 കേസുകൾ കൂടി. ഇതോടെ സജീവ കേസുകളുടെ എണ്ണം 3,09,087 ആയി. 251പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെയുള്ള ആകെ മരണസംഖ്യ 1,60,692 ആണ്. 26,490 പേർ കൂടി രോഗമുക്തരായി. രോഗം ഭേദമായവരുടെ ആകെ എണ്ണം 1,12,31,650 ആണ്.
രാജ്യത്ത് 53,476 പുതിയ കൊവിഡ് കേസുകൾ - coronavaccine
രാജ്യത്ത് ഇതുവരെ 5,31,45,709 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
![രാജ്യത്ത് 53,476 പുതിയ കൊവിഡ് കേസുകൾ കൊവിഡ് 19 covid 19 corona virus coronavaccine covid cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11149600-768-11149600-1616649183787.jpg)
രാജ്യത്ത് 53,476 പുതിയ കൊവിഡ് കേസുകൾ
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സ്ംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ കൊവിഡ് കേസുകളുടെ 77.44 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതുവരെ 5,31,45,709 പേരാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത്.