ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,303 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെയെണ്ണം 4,30,68,799 ആയി. 46 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെയെണ്ണം 3000 കടക്കുന്നത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 3303 പുതിയ രോഗികൾ - 39 deaths
46 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കൊവിഡ് രോഗികളുടെയെണ്ണം 3000 കടക്കുന്നത്
36 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 5,23,693 ആയി. ഇതോടെ ആകെ മരണം 5,23,693 ആയി ഉയർന്നു. 98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
നിലവിൽ 16,980 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ആകെ രോഗബാധിതരുടെ 0.04 ശതമാനം പേർ മാത്രമാണ് ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്നും, ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ രാജ്യത്ത് 188.40 കോടി പേരാണ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്.