കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 2541 പേര്‍ക്ക് കൂടി കൊവിഡ്; 30 മരണം - കൊവിഡ്

രാജ്യത്ത് 2541 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു അതേ സമയം 1862 പേര്‍ കൊവിഡ് മുക്തരായി

India records 2  541 fresh COVID-19 cases  30 deaths  രാജ്യത്ത് 2541 പേര്‍ക്ക് കൂടി കൊവിഡ്  കൊവിഡ്  കൊവിഡ് 19
രാജ്യത്ത് 2541 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Apr 25, 2022, 11:38 AM IST

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2541 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെയെണ്ണം 4,30,60,086 ആയി. പുതിയതായി രേഖപ്പെടുത്തിയ കേസുകളിൽ 1,083 എണ്ണവും ഡല്‍ഹിയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

24 മണിക്കൂറിനിടെ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 1862 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെയെണ്ണം 4,25,21,341ആയി.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.54 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ 187.71 കോടി വാക്സിനുകളാണ് നല്‍കിയത്.

ABOUT THE AUTHOR

...view details