കേരളം

kerala

ETV Bharat / bharat

വാക്സിൻ നിർമാണത്തിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞരിൽ രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രി മോദി

അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷനുമായി (ഐബിസി) സഹകരിച്ച് സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Covid vaccine വാക്സിൻ vaccines കൊവിഡ് വാക്‌സിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി PM Modi ഐബിസി ibc narendra modi അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷൻ ബുദ്ധ പൂർണിമ Buddha Purnima കൊവിഡ് കൊവിഡ് 19 covid covid19 scientists ശാസ്ത്രജ്ഞർ
India proud of its scientists who worked for Covid vaccines: PM Modi

By

Published : May 26, 2021, 12:26 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ നിർമാണത്തിനായി അക്ഷീണം പ്രവർത്തിച്ച ശാസ്ത്രജ്ഞരിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ മുൻ‌നിര ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും നഴ്‌സുമാർക്കും നന്ദി അറിയിച്ച അദ്ദേഹം കൊവിഡ് ബാധിച്ച് മരിച്ചവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി. ബുദ്ധ പൂർണിമയോടനുബന്ധിച്ച് അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷനുമായി (ഐബിസി) സഹകരിച്ച് സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡിന് ശേഷം ഒരുപക്ഷെ നമ്മുടെ ലോകം മുൻപത്തേത് പോലെയായിരിക്കില്ല. വരും കാലങ്ങളിൽ തീർച്ചയായും നാം ഈ മഹാമാരിക്കു മുന്നേയുള്ള നമ്മുടെ ജീവിതത്തെയും അതിന് ശേഷമുള്ള ജീവിതത്തെയും കുറിച്ചോർക്കും. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളെയും കൊവിഡ് മഹാമാരി ബാധിച്ചിട്ടുണ്ടെന്നും ഇത് മൂലം ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതമാണുണ്ടായതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹാമാരിയിൽ രാജ്യത്തിന് പിന്തുണയറിയിച്ച എല്ലാ വ്യക്തികളെയും ബുദ്ധമത സംഘടനകളെയും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും അവരോരോരുത്തരും ബുദ്ധ ധർമത്തിന്‍റെ അനുയായികളാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച പരിപാടിയിൽ ആഗോളതലത്തിലുള്ള എല്ലാ ബുദ്ധസംഘടനകളുടെയും പരമോന്നത തലവന്മാരും പങ്കെടുത്തു.

Also Read:ഇന്ത്യയിൽ 2,08,921 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,157 മരണം

ABOUT THE AUTHOR

...view details