കേരളം

kerala

ETV Bharat / bharat

ഐക്യരാഷ്ട്ര പൊതുസഭ പ്രസിഡന്‍റിന്‍റെ ജമ്മു-കശ്മീർ പരാമർശത്തെ എതിര്‍ത്ത് ഇന്ത്യ - പാകിസ്ഥാൻ സന്ദർശനം

ജമ്മു-കശ്മീർ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനുള്ള പാത ഇരു രാജ്യങ്ങളും പിന്തുടരണമെന്ന,വോൾക്കൺ ബോസ്‌കിറിന്‍റെ പ്രസ്താവനയെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി വിമർശിച്ചത്.

UNGA Prez on Jammu and Kashmir issue  United Nations on Jammu and Kashmir conflict  UNGA President Volkan Bozkir  India vs Pakistan  ഐക്യരാഷ്ട്ര പൊതുസഭ പ്രസിഡന്‍റിന്‍റെ ജമ്മു-കശ്മീർ പരാമർശത്തെ വിമർശിച്ച് ഇന്ത്യ  ഐക്യരാഷ്ട്ര പൊതുസഭ  വോൾക്കൺ ബോസ്‌കിർ  വിദേശകാര്യ മന്ത്രാലയം  പാകിസ്ഥാൻ സന്ദർശനം  ജമ്മു-കശ്മീർ
ഐക്യരാഷ്ട്ര പൊതുസഭ പ്രസിഡന്‍റിന്‍റെ ജമ്മു-കശ്മീർ പരാമർശത്തെ വിമർശിച്ച് ഇന്ത്യ

By

Published : May 29, 2021, 8:12 AM IST

ന്യൂഡൽഹി :ജമ്മു-കശ്മീർ വിഷയത്തില്‍ ഐക്യരാഷ്ട്ര പൊതുസഭ പ്രസിഡന്‍റ് വോൾക്കൺ ബോസ്‌കിർ നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ. മെയ് 26 മുതൽ മെയ് 28 വരെ ബോസ്‌കിർ പാകിസ്ഥാനിൽ നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെ ജമ്മു-കശ്മീർ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനുള്ള പാത ഇരു രാജ്യങ്ങളും പിന്തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി രംഗത്തെത്തിയത്. ജമ്മു കശ്മീരിനെക്കുറിച്ച് അദ്ദേഹം നടത്തിയ അനാവശ്യ പരാമർശങ്ങളോട് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്ന് ബാഗ്ചി പറഞ്ഞു.

സന്ദർശനത്തിൽ ജമ്മു-കശ്മീർ തർക്കം, പലസ്തീൻ പ്രശ്നം, അഫ്‌ഗാൻ സമാധാന പ്രക്രിയ, യുഎൻ സുരക്ഷാ സമിതി പരിഷ്കരണം, കൊവിഡ് വാക്സിന്‍റെ തുല്യമായ വിതരണം, സുസ്ഥിര വികസനത്തിനായുള്ള ധനസഹായം എന്നിവയുൾപ്പെടെ നിരവധി രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിഷയങ്ങൾ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായി ബോസ്‌കിർ ചർച്ച ചെയ്തിരുന്നു. ചർച്ചയിൽ ഇന്ത്യൻ അധിനിവേശ ജമ്മു-കശ്മീരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി ഖുറേഷി ആരോപിച്ചിരുന്നു. അധിനിവേശ പ്രദേശത്തിന്‍റെ ജനസംഖ്യാപരമായ ഘടനയിൽ മാറ്റം വരുത്താനുള്ള ഇന്ത്യയുടെ ആസൂത്രിതമായ ശ്രമങ്ങൾ നാലാമത്തെ ജനീവ കൺവെൻഷൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും ഖുറേഷി ആരോപിച്ചിരുന്നു.

Also Read: അമേരിക്കന്‍ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി

എന്നാൽ മറ്റ് ആഗോള സാഹചര്യങ്ങളുമായി ജമ്മു-കശ്മീർ പ്രശ്നം താരതമ്യപ്പെടുത്തുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബാഗ്‌ചി പ്രസ്താവിച്ചു. യുഎൻ പൊതുസഭ പ്രസിഡന്‍റ് തെറ്റിദ്ധരിപ്പിക്കുന്നതും മുൻവിധിയോടെയുള്ളതുമായ പരാമർശങ്ങൾ നടത്തുന്നത് അദ്ദേഹം വഹിക്കുന്ന പദവിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബാഗ്‌ചി ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details