കേരളം

kerala

ETV Bharat / bharat

അപലപനീയം; സിഖുകാരുടെ മരണത്തിൽ പാക് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

ഞായറാഴ്‌ചയാണ് അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ പാകിസ്ഥാനിലെ രണ്ട് സിഖ് വ്യവസായികൾ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചത്.

India expressed strong protest against killing to two Sikh men in Pakistan  India on Sikh men murder in Pakistan  Deplorable and shocking india to pak  സിഖുകാരുടെ മരണത്തിൽ ഇന്ത്യ  പാക് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ  പാകിസ്ഥാൻ സർക്കാരിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം  സിഖ് വ്യവസായികൾ വെടിയേറ്റ് മരിച്ച സംഭവം  Sikh businessman from pakistan shot dead  പാകിസ്ഥാനിൽ സിഖ് രണ്ട് പേർ കൊല്ലപ്പെട്ട സംഭവം  പാകിസ്ഥാനിൽ സിഖ് സമുദായക്കാർ മരിച്ചു  പാകിസ്ഥാനിൽ സിഖുകാരുടെ മരണത്തിൽ ഇന്ത്യ
കൊലപാതകം അപലപനീയം; സിഖുകാരുടെ മരണത്തിൽ പാക് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

By

Published : May 15, 2022, 10:04 PM IST

ന്യൂഡൽഹി: പാകിസ്ഥാനിൽ സിഖ് സമുദായത്തിലെ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. കൊലപാതകം അപലപനീയവും ഞെട്ടിക്കുന്നതെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം, കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

കൊലപാതകം അപലപനീയം: അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്‌തുൺഖ്വ മേഖലയിൽ ഞായറാഴ്‌ചയാണ് (മെയ് 15) രണ്ട് സിഖ് വ്യവസായികൾ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചത്. പുലർച്ചെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്‍റെ ആക്രമണത്തിൽ സൽജീത് സിങ് (42), രഞ്ജീത് സിങ് (38) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരമൊരു കൊലപാതകം അപൂർവസംഭവമല്ലെന്നും മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

ദയനീയമായ സംഭവത്തിൽ സിഖ് ജനങ്ങളുൾപ്പെടെ ഇന്ത്യൻ പൗരസമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്നും കടുത്ത ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ തുടർച്ചയായി ലക്ഷ്യമിടുന്നതിൽ തങ്ങൾ ശക്തമായ പ്രതിഷേധം പാകിസ്ഥാൻ സർക്കാരിനോട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കർശന നടപടി സ്വീകരിക്കണം:കേസ് ആത്മാർഥമായി അന്വേഷിക്കാനും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോട് അഭ്യർഥിക്കുന്നു. വിഷയത്തിൽ പാകിസ്ഥാൻ സർക്കാർ ഉത്തരവാദിത്വത്തോടെ ന്യൂനപക്ഷ കമ്മ്യൂണിറ്റികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസ്‌താവനയിലൂടെ അറിയിച്ചു.

കൊല്ലപ്പെട്ട രണ്ട് സിഖുകാരും പെഷവാറിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള സർബന്തിലെ ബട്ട താൽ ബസാറിൽ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം നടത്തിവരികയായിരുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല.

അപലപിച്ച് പാക് പ്രധാനമന്ത്രി: സംഭവത്തെ അപലപിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്‌ത് ശിക്ഷിക്കണമെന്ന് ഖൈബർ പഖ്‌തുൺഖ്വ മുഖ്യമന്ത്രി മഹമൂദ് ഖാനോട് നിർദേശിച്ചു. പൗരന്മാരുടെ, പ്രത്യേകിച്ച് അമുസ്‌ലിങ്ങളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ ഉറപ്പാക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ ഷെരീഫ്, പാകിസ്ഥാനുമായുള്ള ശത്രുതയാണ് ഈ ഭീകരപ്രവർത്തനത്തിന് പിന്നിലെന്നും രാജ്യത്തിന്‍റെ ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ തീരുമാനിച്ചുവെന്നും പറഞ്ഞു.

മുഖ്യമന്ത്രി മഹമൂദ് ഖാനും ആക്രമണത്തെ അപലപിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഉടൻ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്‌തു. അതേസമയം ആക്രമണത്തിൽ ഖൈബർ പഖ്‌തുൺഖ്വ സർക്കാരിനെ വിമർശിച്ച ആഭ്യന്തര മന്ത്രി റാണ സനുള്ള, പ്രൊവിൻഷ്യൽ ചീഫ് സെക്രട്ടറി, ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് എന്നിവരോട് റിപ്പോർട്ട് തേടി. പ്രവിശ്യയിൽ സിഖുകാർക്കെതിരായ മുൻകാല അക്രമ സംഭവങ്ങളെ പരാമർശിച്ച അദ്ദേഹം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ആരോപിച്ചു.

ABOUT THE AUTHOR

...view details