ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,98,81,965 ആയി ഉയർന്നു.
നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനവും പ്രതിവാര നിരക്ക് 3.43 ശതമാനവുമാണ്. തുടർച്ചയായ പതിമൂന്ന് ദിവസങ്ങളായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്.
Also Read:രാജ്യത്ത് 60,753 പേർക്ക് കൂടി കൊവിഡ് ; മരണം 1,647
87,619 പേർ രോഗമുക്തി നേടിയതോടെ ആകെ ഭേദമായവരുടെ എണ്ണം 2,87,66,009 ആയി. 96.27 ശതമാനമാണ് രോഗമുക്തി നിരക്ക്. തുടർച്ചയായി മുപ്പത്തിയെട്ടാം ദിവസവും രാജ്യത്തെ രോഗമുക്തി നിരക്ക് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്.
നിലവിൽ രാജ്യത്ത് 7,29,243 കൊവിഡ് രോഗികളാണുള്ളത്. 1576 പേർക്ക് ജീവഹാനിയുണ്ടായതോടെ ആകെ കൊവിഡ് മരണം 3,86,713 ആകുകയും ചെയ്‌തു.
ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 39,10,19,083 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ശനിയാഴ്‌ച 18,11,446 എണ്ണം പരിശോധിച്ചു. കൊവിഡ് വാക്‌സിനേഷന്‍റെ ഭാഗമായി ഇതുവരെ 276693572 പേരാണ് ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്.