ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 3,11,170 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 3,26,098 ആയിരുന്നു. അതേസമയം രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,46,84,077 ആയി ഉയർന്നു.
രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് ; വീണ്ടും നാലായിരം കടന്ന് മരണം
നിലവിൽ 36,18,458 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
ഇന്ത്യയിലെ കൊവിഡ്
കൂടുതൽ വായനക്ക്:രാജ്യത്ത് 3,26,098 പേർക്ക് കൂടി കൊവിഡ് ; മരണം 3,890
3,62,437 പേർ രോഗമുക്തി നേടിയതോടെ ഭേദമായവരുടെ എണ്ണം 2,07,95,335 ആയി. 4,077 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,70,284 ആയി. ഇതോടെ പ്രതിദിന കൊവിഡ് മരണ നിരക്ക് വീണ്ടും നാലായിരം കടന്നു. കഴിഞ്ഞ ദിവസം 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,66,207 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. നിലവിൽ 36,18,458 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 18,22,20,164 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.