ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,40,46,809 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 3,62,727 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ALSO READ:രാജ്യത്ത് 3,62,727 പേർക്ക് കൂടി കൊവിഡ്, രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന
3,44,776 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,00,79,599 ആയി ഉയർന്നു. 4,000 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,62,317 ആയി. നിലവിൽ 37,04,893 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രോഗമുക്തി നിരക്ക് 83.50 ശതമാനമായി ഉയർന്നു. മരണ നിരക്ക് 1.09 ശതമാനവുമായി. ഇതുവരെ രാജ്യത്ത് 17,92,98,584 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് മെയ് 13 വരെ 31,13,24,100 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേ സമയം കഴിഞ്ഞ ദിവസം 4120 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 3,52,181 പേർ രോഗമുക്തി നേടുകയും ചെയ്‌തു.