ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,45,26,609 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തുടര്‍ച്ചയായി മൂന്നാം ദിനവും രണ്ട് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ - India covid two lakhs
ഇതുവരെ ആകെ 11,99,37,641 പേരാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
ഇന്നും രണ്ട് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ
1,23,354 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,26,71,220 ആയി. നിലവിൽ 16,79,740 കൊവിഡ് രോഗികളാണ് രാജ്യത്തുളളത്. 1,341പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,75,649 ആയി. ഇതുവരെ ആകെ 11,99,37,641 പേരാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.