ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 93,249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,24,85,509 ആയി ഉയർന്നു. 60,048 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,16,29,289 ആയി.
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ സര്‍വകാല റെക്കോഡിലേക്ക്
സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കൂടിയ കൊവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 93,249 പേര്‍ക്കാണ് കഴിഞ്ഞ 24മണിക്കൂറില്‍ രോഗബാധ. 93,277 ആണ് ഇതിന് മുമ്പത്തെ ഏറ്റവും കൂടിയ പ്രതിദിന നിരക്ക്
നിലവിൽ 6,91,597 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 513 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,64,623 ആയി. അതേ സമയം രാജ്യത്ത് ഇതുവരെ 1,64,623 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്.
ഐസിഎംആറിന്‍റെ കണക്കനുസരിച്ച് ശനിയാഴ്‌ച വരെ 24,81,25,908 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. അതേ സമയം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തുടനീളം ഇതുവരെ 7,59,79,651 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച മുതൽ 45 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകി തുടങ്ങി. രാജ്യത്ത് ഒന്നാം ഘട്ട വാക്‌സിനേഷൻ ജനുവരി പതിനാറിനും രണ്ടാം ഘട്ട വാക്‌സിനേഷൻ മാർച്ച് ഒന്നിനുമാണ് ആരംഭിച്ചത്.