ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,407 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 58,077 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 6,10,443ആയി കുറഞ്ഞു. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ച എണ്ണത്തിന്‍റെ 1.43 ശതമാനമാണിത്.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.48 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.07ശതമാനവുമാണ്. ഇന്നലെ ഈ കണക്കുകള്‍ 3.89ഉം 5.76മായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,36,962 കൊവിഡ് രോഗികള്‍ രോഗമുക്തരായി. ഇതോടുകൂടി രാജ്യത്ത് ഇതുവരെ കൊവിഡ് ഭേദമായവരുടെ എണ്ണം 4,14,68,120ആയി.