ന്യൂഡല്‍ഹി: രാജ്യത്ത് 41,157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 19,36,709 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 2.13 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 44,39,58,663 ആയി.
കഴിഞ്ഞ 27 ദിവസമായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്. 42,004 പേക രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 3,02,69,796 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത്.
രോഗമുക്തി നിരക്ക് 97.31 ആയി. 4,22,660 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ആകെ റിപ്പോർട്ട് ചെയ്‌ത രോഗികളില്‍ 1.36 ശതമാനം പേർ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
518 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കൊവിഡ് മരണങ്ങളുടെ എണ്ണം 4,13,609 ആയി. 40,49.31,715 പേര്‍ ഇതുവരെ വാക്‌സിൻ സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
also read: ഒളിമ്പിക്‌സ് വില്ലേജില്‍ വീണ്ടും കൊവിഡ്; രണ്ട് അത്‌ലറ്റുകള്‍ക്ക് കൂടി രോഗബാധ